മൂന്നാര്‍ സമരത്തില്‍ ഇടപെടുന്നതില്‍ വീഴ്ച്ചപറ്റിയെന്ന് സി പി എം

Posted on: September 19, 2015 9:01 pm | Last updated: September 19, 2015 at 11:40 pm

cpm--621x414തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ ഇടപെടുന്നതില്‍ വീഴ്ച പറ്റിയെന്ന് സി പി എം. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും വേണ്ട രീതിയില്‍ ഇടപെടാനും സാധിച്ചില്ലെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. മൂന്നാര്‍ സമരവുമായി ബന്ധപ്പെട്ട് എസ്. രാജേന്ദ്രനും കെ.പി. സഹദേവനും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉണ്ടായി.

എസ് എന്‍ ഡി പിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇനി തര്‍ക്കത്തിന് പോകേണ്ടതില്ലെന്നും സി പി എം തീരുമാനിച്ചു. എസ് എന്‍ ഡി പി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയെന്ന നിലപാടില്‍ നിന്നു പിന്നോട്ട് പോയിരിക്കുന്നു. ആ സാഹചര്യത്തില്‍ അവരെ ഇനി കൂടുതല്‍ പിണക്കേണ്ടതില്ലെന്ന നിലപാടിലാണ് സി പി എം.

ALSO READ  ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ എതിര്‍ത്ത് സി പി എം പോളിറ്റ്ബ്യൂറോ