Connect with us

Gulf

കലാ സാഹിത്യങ്ങളില്‍ ധൈഷണിക ഇടപെടലുകള്‍ അത്യാവശ്യം

Published

|

Last Updated

ഷാര്‍ജ: കലാ-സാഹിത്യങ്ങളില്‍ ധൈഷണിക ഇടപെടലുകള്‍ അത്യാവശ്യമാണെന്ന് ആര്‍ എസ് സി ഷാര്‍ജ സോണ്‍ സംഘടിപ്പിച്ച “മാപ്പിള സാഹിത്യങ്ങളിലെ ധൈഷണിക വിചാരം”എന്ന സിമ്പോസിയം അഭിപ്രായപ്പെട്ടു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരന്‍ സത്യന്‍ മാടാക്കര ഉദ്ഘാടനം ചെയ്തു. തുഹ്ഫതുല്‍ മുജാഹിദീന്‍, സൈഫുല്‍ ബതാര്‍, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ പടപ്പാട്ടുകള്‍ രാഷ്ട്രനിര്‍മിതിക്ക് കാരണമായിട്ടുണ്ടെന്നും, മാപ്പിളപ്പാട്ടിന്റെ പേരില്‍ പുതു തലമുറ നടത്തുന്നത് മോശം സംസ്‌ക്കാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാപ്പിള സാഹിത്യം; ഭാഷയും സംസ്‌ക്കാരവും, രാഷ്ട്രനിര്‍മിതിയില്‍ മാപ്പിള സാഹിത്യങ്ങളുടെ പങ്ക്, കലാ-സാഹിത്യങ്ങളുടെ മതകീയ കാഴ്ചപ്പാടുകള്‍ എന്നീ പ്രബന്ധങ്ങള്‍ക്കു സത്യന്‍ മാടാക്കര, താജുദ്ദീന്‍ വെളിമുക്ക്, മുഹിയുദ്ദീന്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. ഷുഐബ് നഈമി മോഡറേറ്ററായിരുന്നു.
നിസാര്‍ പുത്തന്‍പള്ളി ആമുഖ പ്രഭാഷണം നടത്തി. നവംബര്‍ 20 നു ഷാര്‍ജയില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോല്‍സവിനു മുന്നോടിയാണ് സിമ്പോസിയം സംഘടിപ്പിച്ചത്. അബ്ദുസ്സലാം സ്വാഗതവും സുബൈര്‍ യു നന്ദിയും പറഞ്ഞു.