സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളിയുള്‍പ്പെടെ നാല് മരണം

Posted on: September 18, 2015 3:12 pm | Last updated: September 19, 2015 at 12:01 am

farookറിയാദ്: സൗദിയില്‍ ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഫാറൂഖ് ആണ് മരിച്ചത്. ദക്ഷിണ സൗദിയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലെ സാംതയിലാണ്‌ ആക്രമണം നടത്തിയത്. മറ്റു മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്.