പുതുനഗരത്ത് ലോറി വിദ്യാര്‍ഥിനിയുടെ കാലില്‍ കയറി: നാട്ടുകാര്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി

Posted on: September 18, 2015 10:08 am | Last updated: September 18, 2015 at 10:09 am

കൊല്ലങ്കോട്: പുതുനഗരത്ത്ടിപ്പര്‍ ലോറി വിദ്യാര്‍ത്ഥിനിയുടെ കാലീലൂടെ കയറിയിറങ്ങി. രോക്ഷാകുലരായ നാട്ടുകാര്‍ രണ്ടു മണിക്കൂര്‍ ഗതാഗതം തടസപ്പെടുത്തി. പുതുനഗരം ഇസ് ലാമിക്‌സ്‌കൂളിന് സമീപം ഇന്നലെ രാവിലെ എട്ടു മണിയോട് വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെടിപ്പര്‍ ലോറി കയറി ഇറങ്ങി വന്‍ അപകടം ഒഴിവായി.
പുതുനഗരം സത്ര വട്ടാരം ഷാജഹാന്‍ മകള്‍റിസാന കാലത്ത് എട്ടിന് മദ്‌റസാ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡു മറികടക്കുന്നതിനിടെ തത്തമംഗലത്തു നിന്നും കൊടുവായൂര്‍ ഭാഗത്തേയ്ക്ക് വന്ന ടിപ്പര്‍ ലോറിയാണ് റിസാനയുടെ വലതുകാലില്‍ കൂടി കയറി ഇറങ്ങിയത്. വാഹനം നിര്‍ത്താത്‌പോയതോടെയാണ് നാട്ടുകാര്‍ രോഷാകുലരായത്.അപകടം നടന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെനടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പുതുനഗരത്ത് ഗതാഗതം കടന്നുപോകുന്നത് താല്ക്കാലികമായി തടസപ്പെടുത്തി.
ടിപ്പര്‍ ലോറികളുടെ അമിത വേഗതനിയന്ത്രിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലന്നും ക്വാറി സമരം ആരംഭിച്ചിട്ടുംഅനധികൃതമായി ക്വാറി ഉല്പന്നങ്ങള്‍ കടത്തുന്നതിനെ ഉത്താശ ചെയുന്നതായും നാട്ടുകാര്‍ആരോപിച്ചു.
അപകടം ഉണ്ടാക്കിയ തത്തമംഗലം റഫീക്ക് 42 ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെകേസെടുത്ത ശേഷമാണ് നാട്ടുകാര്‍ ശാന്തരായത്.അപകടത്തില്‍പ്പെട്ട റിസാന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിസയിലാണ്.