മക്കയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; ഹാജിമാരെ മാറ്റിപ്പാര്‍പ്പിച്ചു

Posted on: September 17, 2015 7:40 pm | Last updated: September 18, 2015 at 3:02 pm

fire-mecca-hotel.jpg.image.784.410

ജിദ്ദ: മക്കയിലെ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് ഏഷ്യയില്‍ നിന്നുള്ള ആയിരത്തോളം ഹാജിമാരെ മാറ്റിപ്പാര്‍പ്പിച്ചു. അല്‍ അസീസിയ്യ ജില്ലയിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. രണ്ട് തീര്‍ഥാടകര്‍ക്ക് പൊകള്ളലേറ്റിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 1028 ഹാജിമാരെ മാറ്റിപ്പാര്‍പ്പിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണ് എന്നത് വ്യക്തമല്ല.

ഈ മാസം 11 ന് മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ഒരു മലയാളി അടക്കം 115 ഹാജിമാര്‍ മരിച്ചിരുന്നു. ഇൗ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും.