കുട്ടികളുടെ സുരക്ഷയ്ക്കായി സേഫ്‌മേറ്റ്‌

Posted on: September 17, 2015 1:24 pm | Last updated: September 17, 2015 at 1:24 pm

1442473714ന്യൂഡല്‍ഹി; കുട്ടികളുടെയും സ്ത്രീകളുടെയുമൊക്കെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന ജിപിഎസ് ഉപകരണമാണ് സേഫ്‌മേറ്റ്. ഡല്‍ഹി ആസ്ഥാനമായ ജിപിഎസ് നാവിഗേഷന്‍ ഉപകരണ നിര്‍മാതാക്കളായ മാപ് മൈ ഇന്ത്യ പുറത്തിറക്കിയ ഈ സുരക്ഷാസംവിധാനത്തിന് 6,990 രൂപയാണ് വില. ഇ കൊമേഴ്‌സ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടില്‍ ഇത് ലഭ്യമാണ്.
തീപ്പെട്ടിയുടെ വലുപ്പമുള്ള സേഫ് മേറ്റിന് 50 ഗ്രാം മാത്രമാണ് ഭാരം. അതിനാല്‍ സ്‌കൂള്‍ ബാഗിലോ പഴ്!സിലോ പോക്കറ്റിലോ സൂക്ഷിക്കാം. ജിപിഎസും ഇന്റര്‍നെറ്റ് കണക്ഷനും ഉപയോഗിക്കുന്ന ഉപകരണം തത്സമയം അതിന്റെ സ്ഥാനം മൊബൈല്‍ഫോണിലോ കംപ്യൂട്ടറിലോ എത്തിയ്ക്കും. അടിയന്തരമായി സഹായം ആവശ്യമായി വന്നാല്‍ സേഫ്!മേറ്റിലെ എസ്ഒഎസ് ബട്ടനില്‍ അമര്‍ത്തിയാല്‍ മതി. ഉപകരണത്തില്‍ സെറ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പരുകളിലേയ്ക്ക് എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കും.
കുട്ടികള്‍ എവിടെയൊക്കെ പോകുന്നുണ്ടെന്ന് അപ്പപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ അറിയാനാവും. ഇതിനാവശ്യമായ സേഫ്‌മേറ്റ് കംപാനിയന്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും മാപ്‌മൈഇന്ത്യ വെബ്‌സൈറ്റിലും ലഭ്യമാണ്.
സേഫ് മേറ്റിലെ ബാറ്ററിയുടെ ചാര്‍ജ് നാല് ദിവസം വരെ നീണ്ടുനില്‍ക്കും. 3,600 രൂപ മതിപ്പ് വിലയുള്ള സിം കാര്‍ഡ് കണക്ടിവിറ്റി, സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ സഹിതമാണ് സേഫ്!മേറ്റ് ലഭിക്കുക. പ്രതിമാസം 300 രൂപ ഫീസ് നല്‍കണം. എസ്എംഎസ് പാക്കും ടോപ് അപ്പ് ചെയ്യണം.