ഐ ജിയെ ഭീഷണിപ്പെടുത്തി; മുലായത്തിനെതിരെ എഫ് ഐ ആര്‍

Posted on: September 17, 2015 6:00 am | Last updated: September 17, 2015 at 12:43 pm

ലക്‌നൗ: ഐ ജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായാംസിംഗിനെതിരെ കേസ്സെടുക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദ്ദേശം. ഒരു ബലാത്സംഗ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസ് ഓഫീസര്‍ അമിതാഭ് താക്കൂര്‍ നല്‍കിയ അപേക്ഷയിലാണ് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് സോമപ്രഭ ഐ പി സി 156(3) പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഹസ്രത്ഗഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഐ പി സി 506 പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്താവുന്നതാണ് കേസെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഉത്തരപ്രദേശ് പോലീസില്‍ പരാതി നല്‍കിയെങ്കിലും മുലായാം സിംഗിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും അമിത് താക്കൂര്‍ പറഞ്ഞു.
ഹസ്രത്ത്ഗഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് മാല്‍ സിംഗ് യാദവ് പറയുന്ന മറ്റൊരുകാര്യം കഴിഞ്ഞ ജുലൈ 17ന് താക്കൂര്‍ മുലായാമിനെതിരെ നല്‍കിയ പരാതിയില്‍ ഒരു ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മാത്രമാണ് ഉന്നയിക്കുന്നത്. അതിനാല്‍ ഇതിന് സാധുതയില്ലെന്നു കണ്ട് പരാതി നിരസിക്കുകയായിരുന്നു.
നിരസിച്ചതായ കത്ത് താക്കൂറിന്റെ ഭാര്യ നുതാന് ജുലൈ 23 കൈമാറിയിട്ടുമുണ്ട്. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുലായാംസിംഗ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു പറയുന്നതിന്റെ വിവരങ്ങളൊ ബന്ധപ്പെട്ട കാര്യങ്ങളൊ വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പോലീസ് കുറ്റപ്പെടുത്തുന്നു. അതേസമയം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ കഴിയാതെ വന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് താക്കൂര്‍ കോടതിയെ സമീപിച്ചത്. ഒരു ബലാത്സംഗ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതിനേതുടര്‍ന്ന് യു പി സര്‍ക്കാര്‍ ജുലൈ 13നാണ് താക്കൂറിനെ ജോലിയില്‍നിന്നും പുറത്താക്കിയത്.
എന്നാല്‍ മുലായം സിംഗിന്റെ വിവാദ ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും സംഭാഷണങ്ങളും പുറത്തുവിടുമെന്നാണ് സസ്‌പെന്റിലായ പോലീസ് ഓഫീസര്‍ പറയുന്നത്. ഇതു വലിയ രാഷ്ട്രിയ വിവാദങ്ങള്‍ക്ക് വഴിവെക്കുമാണ് മറ്റു രാഷ്ട്രിയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.