Connect with us

Gulf

അബുദാബിയില്‍ വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന്

Published

|

Last Updated

അബുദാബി: അബുദാബിയില്‍ വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി.
വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ച ഫീസ് ഘടന പ്രകാരം വിദ്യാര്‍ഥി ഫീസ്, പുസ്തകങ്ങള്‍, ഗതാഗതം, യൂണിഫോം, മറ്റുചെലവുകള്‍ എന്നിവ വെവ്വേറെ പരാമര്‍ശിക്കണം. എന്നാല്‍ സ്‌കൂള്‍ ഫീസില്‍ പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും ഫീസ് ചേര്‍ത്താണ് അബുദാബിയിലെ സ്‌കൂളുകളില്‍ നിന്നും ഫീസ് ഈടാക്കുന്നത്. വിദ്യാഭ്യാസ കൗണ്‍സില്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്‌കൂള്‍ ഒരു രക്ഷിതാവിനോട് ബസ് ചാര്‍ജ് ഉള്‍പെടെ 4,500 ദിര്‍ഹമാണ് ഈടാക്കിയത്. വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ച ഫീസാണോ എന്നറിയാന്‍ രക്ഷിതാവ് കൗണ്‍സിലുമായി ബന്ധപ്പെട്ടപ്പോഴാണ് 2,900 ദിര്‍ഹമാണ് അംഗീകരിച്ചതെന്ന് വ്യക്തമായത്. ചില വിദ്യാഭ്യാലയങ്ങളില്‍ പുതിയ വിദ്യാര്‍ഥികള്‍ക്കും പഴയ വിദ്യാര്‍ഥികള്‍ക്കും വെവ്വേറെ ഫീസ് ഈടാക്കുന്നതായും പരാതിയുണ്ട്.
കൗണ്‍സില്‍ അംഗീകരിച്ച ഫീസ് ഘടന പ്രകാരം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തേക്ക് 22,440 ദിര്‍ഹം ആണ് നല്‍കേണ്ടത്. എന്നാല്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ വിദ്യാര്‍ഥികളോട് 39,200 ദിര്‍ഹമാണ് ഈടാക്കുന്നത്.
പുസ്തകത്തിന് 3,000 ദിര്‍ഹമും ബസ് ഫീസായി 2,900 ദിര്‍ഹവും യൂണിഫോമിന് 275 ദിര്‍ഹവും ഉള്‍പെടെ കൂടിയാല്‍ 28,615 ദിര്‍ഹം ഈടാക്കാമെങ്കിലും പുതിയ കുട്ടികളോട് 45,375 ദിര്‍ഹമാണ് ഈടാക്കുന്നത്. അമിത ചാര്‍ജിനെതിരെ വിദ്യാഭ്യാസ കൗണ്‍സിലിലും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും പരാതി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കള്‍.

 

Latest