ആലപ്പുഴ ജില്ലാ സഖാഫി സംഗമം സെപ്തംബര്‍ 31ന്

Posted on: September 16, 2015 6:25 pm | Last updated: September 16, 2015 at 6:25 pm

ആലപ്പുഴ: സഖാഫി ശൂറയുടെ കീഴില്‍ ആവിഷ്‌കരിക്കുന്ന കര്‍മ്മ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി സഖാഫി സംഗമം നടത്താന്‍ ആലപ്പുഴ ജില്ല സഖാഫി കൗണ്‍സില്‍ തീരുമാനിപ്പിച്ചു. ആലപ്പുഴ ജാമിഅ ഹാശിമിയയ്യില്‍ ഈ മാസം 21ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ നടക്കുന്ന ചടങ്ങില്‍ സഖാഫി ഡാറ്റാ കലക്ഷന്‍ പൂര്‍ത്തിയാക്കല്‍, മെമ്പര്‍ഷിപ്പ് ശേഖരണം, ദഅ്‌വാ കോച്ചിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബാദ്ഷ സഖാഫി ആലപ്പുഴ, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, അഹ്മദ് സഖാഫി ചന്തിരൂര്‍, മുഹമ്മദ് ശംവീല്‍ സഖാഫി കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ എല്ലാ സഖാഫികളും സംബന്ധിക്കണമെന്ന് സഖാഫി ശൂറ കൗണ്‍സില്‍ ഓഫീസില്‍ നിന്നും അറിയിച്ചു.