ഗ്രീസിലേക്കുള്ള യാത്രക്കിടെ തുര്‍ക്കിയില്‍ ബോട്ട് മുങ്ങി 22 അഭയാര്‍ഥികള്‍ മരിച്ചു

Posted on: September 16, 2015 5:46 am | Last updated: September 16, 2015 at 12:46 am
SHARE

അങ്കാറ: തുര്‍ക്കിയില്‍ നിന്ന് തെക്ക്പടിഞ്ഞാറന്‍ തീഷഃ വഴി ഗ്രീസിലേക്ക് യാത്ര തിരിക്കവെ, അഭയാര്‍ഥി ബോട്ട് മുങ്ങി 11 സ്ത്രീകളും നാല് കുട്ടികളുമടക്കം 22 പേര്‍ മരിച്ചു. മരത്തടി കൊണ്ട് നിര്‍മിച്ച ബോട്ടില്‍ നിന്ന് 211 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് പേരുടെ മൃതദേഹം തുര്‍ക്കി തീര സംരക്ഷണ സേന കണ്ടെടുത്തു. തെക്ക്പടിഞ്ഞാറന്‍ റിസോര്‍ട്ട് നഗരമായ ധാക്കയില്‍ നിന്ന് ഗ്രീക്ക് ദ്വീപായ കോസിലേക്ക് പുറപ്പെടുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നുണ്ട്. പഴകി ദ്രവിച്ച ബോട്ടുകളില്‍ തുര്‍ക്കിയില്‍ നിന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണം അത്ഭുതകമായി വര്‍ധിക്കുകയാണ്. അഭയാര്‍ഥികളില്‍ കൂടുതല്‍ പേരും അധിനിവേശം കൊണ്ട് തകര്‍ന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ്. നിലവില്‍, ഇ യു അംഗ രാജ്യങ്ങളില്‍ ചിലര്‍ ലക്ഷക്കണക്കിനു പുതിയ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവരികയാണ്.