എസ്എന്‍ഡിപി ആര്‍എസ്എസിനൊപ്പം പോകുമെന്നു കരുതുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

Posted on: September 15, 2015 7:44 pm | Last updated: September 17, 2015 at 12:19 am

oommenchandiതിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ആര്‍എസ്എസിനൊപ്പം പോകുമെന്നു കരുതുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അടുത്തിടെ ഉയര്‍ന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. തോട്ടം തൊഴിലാളികളുടെ കൂലികാര്യത്തില്‍ സര്‍ക്കാര്‍ കാഴ്ച്ചക്കാരായി ഇരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.