സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Posted on: September 14, 2015 11:06 pm | Last updated: September 15, 2015 at 12:07 am

sidharth bharathanകൊച്ചി: വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്റര്‍ സംവിധാനം പൂര്‍ണമായും നീക്കി. തലച്ചോറിലെ രക്തസ്രാവം നിലച്ചുവെന്നും ശരീരം മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വെന്റിലേറ്റര്‍ മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരും. ആരോഗ്യനില തൃപ്തികരമായാല്‍ സര്‍ജറി നടത്താനാകും. നൂറോ സര്‍ജന്‍ ഡോ. സുധീഷ് കരുണാകരന്‍, ഓര്‍ത്തോ സര്‍ജന്‍ ഡോ. ബിബിന്‍ തെരുവില്‍ എന്നിവരാണ് ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ ബിജു എം പി, സിനിമാരംഗത്തെ പ്രമുഖരും ആശുപത്രിയിലെത്തിയിരുന്നു. അമ്മ കെ പി എ സി ലളിതയും ബന്ധുക്കളും ആശുപത്രിയിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ചമ്പക്കരയില്‍ സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.