മാല്‍കം ടേണ്‍ബുള്‍ ഓസട്രേലിയന്‍ പ്രധാനമന്ത്രി

Posted on: September 14, 2015 7:42 pm | Last updated: September 14, 2015 at 7:42 pm

MALCOMകാന്‍ബറ: ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ ചുമതലയേല്‍ക്കും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ടോണി ആബട്ടിനെ പരാജയപ്പെടുത്തിയതോടെയാണ് മാല്‍കം ടേണ്‍ബുള്‍ പുതിയ പദവിയിലെത്തിയത്.
എട്ട് വര്‍ഷത്തിനിടയില്‍ അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഓസ്‌ട്രേലിയയില്‍ സ്ഥാനമേല്‍ക്കാനൊരുങ്ങുന്നത്. ഏറ്റവും കുറച്ച് കാലം മാത്രം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ശേഷമാണ് ആബട്ട് പടിയിറങ്ങുന്നത്.
പാര്‍ട്ടിയില്‍ ആബട്ടും ടേണ്‍ബുളും വിരുദ്ധചേരികളിലാണ്. 44ന് എതിരെ 54 വോട്ടുകള്‍ക്കാണ് ടേണ്‍ബുള്‍ വിജയമുറപ്പിച്ചത്. രാജ്യത്തെ സാമ്പത്തികപുരോഗതിയിലേക്ക് നയിക്കാന്‍ ആബട്ടിനായില്ലെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ടേണ്‍ബുള്‍ പ്രതികരിച്ചു.