ഡോക്ടറുമാരുടെ സമരം: സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി

Posted on: September 14, 2015 7:08 pm | Last updated: September 15, 2015 at 12:41 pm

high courtകൊച്ചി: ഡോക്ടറുമാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എസ്മ പ്രയോഗിച്ചു സര്‍ക്കാര്‍ ഡോക്ടറുമാരുടെ സമരം നിരോധിക്കണമെന്ന ഹര്‍ജിയിലാണു കോടതി സര്‍ക്കാരിനോടു സമരം നേരിടാന്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.