എസ് എസ് എഫ് ജില്ലാ കമ്മിറ്റി വിദ്യാര്‍ഥി ജാഗരണം നടത്തി

Posted on: September 14, 2015 9:31 am | Last updated: September 14, 2015 at 9:31 am

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യു ജി സി അംഗീകാരം നഷ്ടമായ വിഷയത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി വിദ്യാര്‍ഥി ജാഗരണം നടത്തി.
അംഗീകാരം പുനഃസ്ഥാപിക്കാന്‍ സര്‍വകലാശാല അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നതാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂര വിഭാഗം. ഇത് അനിശ്ചിതത്വത്തിലാക്കുന്നത് പതിനായിരത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കും.
മലപ്പുറത്ത് നടന്ന ജാഗരണം എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഹ്‌യുദ്ദീന്‍ സഖാഫി ചീക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പസ് സെക്രട്ടറി എം കെ എം സ്വഫ്‌വാന്‍, ക്യാമ്പ് സമിതി ചെയര്‍മാന്‍ കെ പി മുഹമ്മദ് യൂസുഫ്, സമിതി അംഗങ്ങളായ അബ്ദുര്‍റഹ്മാന്‍ മഞ്ചേരി, ഫഖ്‌റുദ്ദീന്‍ മലപ്പുറം, സിറാജുദ്ദീന്‍ അരീക്കോട് നേതൃത്വം നല്‍കി.