ജമ്മു കാശ്മീരില്‍ ബീഫ് പാര്‍ട്ടി നടത്തുമെന്ന് ബിജെപി നേതാവ്

Posted on: September 13, 2015 7:32 pm | Last updated: September 14, 2015 at 9:20 am
Indian meat fry.
Indian meat fry.

ശ്രീനഗര്‍: ബീഫ് നിരോധം കര്‍ശനമാക്കണമെന്ന ജമ്മു കാശ്മീര്‍ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ബീഫ് പാര്‍ട്ടി നടത്തുമെന്ന് ബിജെപി നേതാവ്. ദക്ഷിണ കാശ്മീരിലെ ബിജെപി നേതാവായ ഖുര്‍ഷിദ് അഹമ്മദ് മാലികിന്റേതാണ് പ്രഖ്യാപനം. പരിപാടിക്ക് ഹിന്ദുക്കളേയും മുസ്‌ലിംകളേയും ക്ഷണിക്കും. മുസ്‌ലിംകള്‍ക്ക് മാംസവും ഹിന്ദുക്കള്‍ക്ക് സസ്യാഹാരവും നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിന് പുറമേ താനൊരു മുസ്‌ലിം ആണെന്നും വിശ്വാസപരമായ കാര്യങ്ങളില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.