ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയുടെ മകന്‍ പണവുമായി പിടിയില്‍

Posted on: September 13, 2015 3:42 pm | Last updated: September 14, 2015 at 9:20 am

praveen manji detained with cash

പാറ്റ്‌ന: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന ബീഹാറില്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയുടെ മകന്‍ പണവുമായി പിടിയില്‍. പ്രവീണ്‍ മഞ്ചിയാണ് 4.65 ലക്ഷം രൂപയുമായി പോലീസ് പിടിയിലായത്. പ്രവീണ്‍ മഞ്ചി സഞ്ചരിച്ച വാഹനത്തില്‍ നിന്നാണ് പണം കണ്ടെടുത്തത്. കണക്കില്‍പെടാത്ത പണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനക്കിടെയായിരുന്നു സംഭവം.

അതേസമയം, പാറ്റ്‌നയില്‍ തന്റെ വീടുപണി നടക്കുകയാണെന്നും അതിന്റെ ആവശ്യത്തിനായി കൊണ്ടുപോയ പണമാണ് പിടികൂടിയതെന്നും പ്രവീണ മഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.