Connect with us

Wayanad

പാര്‍ശ്വഫലങ്ങളിലാത്ത ഡിറ്റര്‍ജന്റ് ഉത്പന്നങ്ങള്‍ ബ്രഹ്മഗിരി അഗ്രി കെമിക്കല്‍ ഡിവിഷന്‍ പുതുരൂപത്തില്‍ വിപണിയില്‍ ഇറക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ഉയര്‍ന്ന ഗുണനിലവാരമുള്ള പാര്‍ശ്വഫലങ്ങളിലാത്ത ഡിറ്റര്‍ജന്റ് ഉല്‍പ്പന്നങ്ങള്‍ ബ്രഹ്മഗിരി അഗ്രി കെമിക്കല്‍ ഡിവിഷന്‍ പുതുരൂപത്തില്‍ വിപണിയില്‍ ലഭ്യമാക്കുന്നു. നാളെ രാവിലെ 10.30ന് മഞ്ഞാടി മലബാര്‍ മീറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഗ്രി കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ആദ്യവില്‍പ്പന നടത്തി നിര്‍വഹിക്കും.
ബ്രഹ്മഗിരി ചെയര്‍മാന്‍ പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ 15 വര്‍ഷമായി ബ്രഹ്മഗിരി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ഈ ഉല്‍പ്പന്നങ്ങള്‍ വന്‍ സ്വീകാര്യതയുള്ളവയാണ്, വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ ആവശ്യാനുസൃതം വവിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കും. വ്യാപകമായ പരസ്യ തന്ത്രങ്ങളിലൂടെ വിപണി കയ്യടക്കുകയും ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ബഹുരാഷ്ര്ട കുത്തകകള്‍ക്കെതിരെ കര്‍ഷകരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയിലൂടെ ബദല്‍ വിപണി വികസിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ബ്രഹ്മഗിരി അഗ്രി കെമിക്കല്‍ ഡിവിഷന്‍ ശക്തിപ്പെടുത്തുന്നത്. വിപണിയില്‍ ലഭ്യമായ ബഹുരാഷ്ര്ട കമ്പനികളുടെ സമാന ഉല്‍പ്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയിലാണ് ബ്രഹ്മഗിരി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ബ്രഹ്മഗിരിയുടെ ലാബില്‍ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാക്കി ഉയര്‍ന്ന ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളായതിനാല്‍ മാലിന്യങ്ങളെ വിഘടിപ്പിച്ച് ജൈവസംസ്‌ക്കരണം നടത്തുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നില്ല എന്നത് സവിശേഷതയാണ്. ഗ്ലോ വാഷ് ടോയ്‌ലറ്റില്‍ ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമമാണ്. ക്ലോത്തോവാഷ് വാഷിംഗ് മെ,ിനുകളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നമാണ് ക്ഷീര സംഘങ്ങളും കര്‍ഷകരും ഏറ്റവും അധികം വിശ്വാസമര്‍പ്പിക്കുന്നതാണ് ഡയറി ക്ലീന്‍. അണുവിമുക്തമാക്കുന്നതിനാല്‍ പാത്രങ്ങള്‍ക്ക് തിളക്കത്തോടൊപ്പം സുഗന്ധവും പ്രദാനം ചെയ്യുന്നു. വാഹനങ്ങള്‍ കഴുകാനായി ഓട്ടോഗ്ലിന്റ് ലഭ്യമാണ്. ഡിഷ്‌വാഷ്, ഹാന്‍ഡ് വാഷ്, ഫിനോ ഫിനോ ഫഫഷ് എന്നിവയാണ് മറ്റുല്‍പ്പന്നങ്ങള്‍. മലബാര്‍ മീറ്റ്, വയനാട് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ബ്രഹ്മഗിരി ഔട്ട്‌ലെറ്റുകളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട വിപണന കേന്ദ്രങ്ങളിലൂടെയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതാണ്. ഉല്‍പ്പന്നങ്ങള്‍ മൊത്തമായി ലഭിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. ബ്രഹ്മഗിരിക്ക് വായ്പ ലഭ്യമാക്കിയിട്ടുള്ള കുടുംബശ്രീ യൂണിറ്റുകള്‍, സ്വാശ്രയ സംഘങ്ങള്‍, സന്നദ്ധ സംഘങ്ങള്‍ എന്നിവക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ അക്രി കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ഉപകരിക്കുന്നതാണ്. അതുവഴി നിരവധിയയാളുകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ കണ്ടെത്താനാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 248368, 9744203111, 9447385974 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാനും, മുന്‍ എം.എല്‍.എയുമായ പി.വി. വര്‍ഗ്ഗീസ് വൈദ്യരുടെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം നാളെ രാവിലെ 10.30ന് മലബാര്‍ മീറ്റ് പ്ലാന്റ് പരിസരത്ത് നടത്തും. യോഗത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും, പഴശ്ശി മാനേജിംഗ് ട്രസ്റ്റി അംഗവുമായ സി കെ. ശശീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Latest