ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍; രോഗികള്‍ ദുരിതത്തില്‍

Posted on: September 11, 2015 12:25 pm | Last updated: September 12, 2015 at 12:27 am
SHARE

hospital

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതിനെത്തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. അത്യഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത്.

കൂട്ട അവധിയെടുത്തുകൊണ്ടുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശക്തമായി നേരിടുമെന്നും ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.