യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും: ആന്റണി

Posted on: September 11, 2015 11:00 am | Last updated: September 12, 2015 at 12:27 am

antoney
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെ വിജയിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. തമ്മില്‍ ഭേദം തൊമ്മനാണെന്ന് ജനത്തിനറിയാം. സിപിഎം അണികളില്‍ കുത്തിവച്ച വര്‍ഗീയ വിഷം ഇപ്പോള്‍ തിരിഞ്ഞ്കുത്തുകയാണ്. മതവിദ്വേഷം കുത്തിവച്ചാണ് 1987ല്‍ ഇടതുമുന്നണി അധികാരത്തിലെത്തിയത്. ആ നിലപാട് ഇപ്പോള്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.
കോണ്‍ഗ്രസിലെ പുന:സംഘടനാ പ്രശ്‌നങ്ങള്‍ ഉടന്‍ രമ്യമായി പരിഹരിക്കുമെന്നും ആന്റണി പറഞ്ഞു.