ചായ വില്‍പനക്കിടെയാണ് താന്‍ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി

Posted on: September 10, 2015 7:32 pm | Last updated: September 11, 2015 at 12:41 am
SHARE

modi hindiന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കുന്നതിനിടെയാണ് താന്‍ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിരവധി ആളുകള്‍ക്ക് താന്‍ ചായ വിറ്റിട്ടുണ്ട്. ചായ വില്‍പ്പനക്കിടെയുള്ള സംഭാഷണങ്ങള്‍ ഹിന്ദി പറഞ്ഞു ശീലിക്കാനും പഠിക്കാനും തനിക്ക് ഏറെ സഹായകരമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക ഹിന്ദി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും ഹിന്ദിയുടെ പ്രധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലും മധ്യേഷ്യയിലും ഹിന്ദി പ്രചരിപ്പിക്കുന്നതില്‍ ഹിന്ദി സിനിമകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലോക നേതാക്കള്‍ ഹിന്ദി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ താന്‍ ഹീബ്രുവില്‍ അഭിവാദ്യം ചെയ്തപ്പോള്‍ അദ്ദേഹം തിരിച്ച് ഹിന്ദിയിലാണ് തന്നെ അഭിവാദ്യം ചെയ്തതെന്നും മോദി പറഞ്ഞു.