ഗെയില്‍ പൈപ്പ്‌ലൈന്‍; സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കും

Posted on: September 10, 2015 1:00 pm | Last updated: September 10, 2015 at 1:42 pm

പാലക്കാട്: പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് ഗെയില്‍ ചീഫ് മാനേജര്‍ ടോണി മാത്യു അറിയിച്ചു.
503 കിലോ മീറ്ററാണ് പൈപ്പ് ലൈന്‍ കേരളത്തിലൂടെ കടന്നുപോകുന്നത്. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കടന്നുപോകാത്തതിനാല്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നും ടോണി മാത്യു പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യ മായാല്‍ സിഎന്‍ജിയുടെ ലഭ്യത വര്‍ധിക്കും. ഇതു പാചക വാത കമായി ഉപയോഗി ക്കാമെന്നതിനാല്‍ ജീവിതച്ചെലവു ഗണ്യമായി കുറയും.
പദ്ധതി പ്രദേശങ്ങളില്‍ ഗ്യാസ് വിതരണം പൈപ്പ് ലൈന്‍ വഴിയാകുന്നതോടെ അവിടങ്ങളിലെ സിലിണ്ടറുകള്‍ മറ്റിടങ്ങളില്‍ ഉപയോഗിക്കാനാകും. ഫലത്തില്‍ എല്ലായിടത്തും ഗ്യാസിന്റെ ലഭ്യത വര്‍ധിക്കും. സിഎന്‍ജി കൂടുതല്‍ ലഭ്യമാ വുന്നതോടെ അവ വാഹ്യൂങ്ങളില്‍ ഉപ യോഗിക്കാവുന്ന സാഹ ചര്യമുണ്ടാവും.ഇത്ഭീമമായ തുക നല്‍കിപെട്രോളടിക്കുന്നതിനേക്കാള്‍ ഉപഭോ ക്താവിനെസംബന്ധിച്ച്‌ലാഭകര മായിരിക്കും.
പൈപ്പ് ലൈന്‍ മണ്ണിനടിയിലൂടെ കടന്നുപോകുന്നതിനാല്‍ വളരെ സുരക്ഷിതമാണ്. ടാങ്കറില്‍ ഗ്യാസ് കടത്തുന്നതുവഴിയുള്ള മലിനീകരണവും അപകടവും കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. സ്ഥലം വിട്ടുനല്‍കുന്നവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഗെയ്‌ലിന് ആയിരിക്കില്ല.
അവയുടെ ക്രയവിക്രയത്തിനും തടസമുണ്ടാവില്ല. സ്ഥലത്തിന്റെ ഉപയോഗാവകാശം മാത്രമാണ് കേന്ദ്രസര്‍ക്കാരിനുണ്ടാവുക. വീടുകള്‍ പൊളി ച്ചുകൊണ്ടു പൈപ്പിടില്ല. 10 സെന്റില്‍ വീട് വരുന്ന സ്ഥലങ്ങളില്‍ വീതി കുറച്ചാണ് പൈപ്പിടുക. 10 സെന്റില്‍ താഴെ മാത്രം ഭൂമിയുളളവര്‍ക്ക് വീട് വെക്കാനുളള സ്ഥലം വിട്ടിട്ടുമാത്രമേ സ്ഥലമെടുക്കൂ.
അത്തരം സ്ഥലങ്ങളില്‍ വീതി രണ്ട് മീറ്റര്‍ മാത്രമാവും. പൈപ്പിട്ടശേഷം കൃഷി ചെയ്യുന്നതില്‍ തടസ്സമില്ല. ചീഫ് കണ്‍ട്രോള്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഗ്യാസ് പൈപ്പ് ലൈ നിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക സുരസംബന്ധിച്ച ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഓഫീസുകള്‍ ആരംഭിക്കും. ആശങ്കയു്യുെങ്കില്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗവും വിളിക്കും.