Connect with us

Kozhikode

വില്യാപ്പള്ളി എം ഇ എസ് കോളജിലെ വിദ്യാര്‍ഥി പ്രശ്‌നം ഒത്തുതീര്‍പ്പായി

Published

|

Last Updated

വടകര: വിദ്യാര്‍ഥി സംഘര്‍ഷത്തോടനുബന്ധിച്ചു നടന്ന വിഷയങ്ങള്‍ ഒത്തുതീര്‍പ്പായി. വില്യാപ്പള്ളി എം ഇ എസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി നിലനിന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കോളജില്‍ രണ്ടാഴ്ച മുമ്പ് നടന്ന റാംഗിഗുമായി ബന്ധപ്പെട്ട് കോളജ് മാനേജ്‌മെന്റും കെ എസ് യു പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നമാണ് പരിഹരിച്ചത്. റാംഗിഗിന് നേതൃത്വം നല്‍കിയ കോളജ് മാനേജ്‌മെന്റ് സെക്രട്ടറിയുടെ മരുമകനെ രക്ഷിക്കാന്‍ നിരപരാധിയായ കെ എസ് യു പ്രവര്‍ത്തകന്റെ പേരില്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയത് പ്രതിഷേധത്തിനിടയാക്കിരുന്നു. പോലീസ് അന്വേഷണങ്ങളില്‍ യഥാര്‍ഥ പ്രതികളെപ്പറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനായി കോളജ് മാനേജ്‌മെന്റും കെ എസ് യു പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചത്. കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കോളജ് അധികൃതര്‍ കൈക്കൊണ്ട നടപടികള്‍ പിന്‍വലിക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി കെ ജമാല്‍, കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളായ തിരുവള്ളൂര്‍ മുരളി, ഇ കെ ശ്രീധരന്‍ രാജ്, അജ്മല്‍ മേമുണ്ട, അജിനാസ് താഴത്ത് പങ്കെടുത്തു.