Connect with us

Gulf

ഡി ഐ എഫ് സി യില്‍ പുതുതായി 140 കമ്പനികള്‍

Published

|

Last Updated

ദുബൈ: ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റ (ഡി ഐ എഫ് സി)റിന് 2015ല്‍ നേട്ടം കൈവരിക്കാനായതായി അധികൃതര്‍. പുതുതായി 140 കമ്പനികള്‍ രംഗത്തുവന്നതോടെ, സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം സ്ഥാപനങ്ങളുടെ എണ്ണം 1,327 ആയി. ജീവനക്കാരുടെ എണ്ണം 18,500ന് മീതെകടന്നു. പുതുതായി 11 കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചതായും സെന്റര്‍ ഗവര്‍ണര്‍ ഈസ കാസിം അറിയിച്ചു.
ഡി ഐ എഫ് സി കുറഞ്ഞ കാലയളവില്‍ നേടിയ വളര്‍ച്ച 2024 വികസന പദ്ധതിക്കുള്ള മികച്ച അടിത്തറയാണ്. മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യന്‍ മേഖലകളില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി ഐ എഫ് സിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ 8. 3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇവയില്‍ 36 സ്ഥാപനങ്ങള്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയും 91 എണ്ണം ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. പുതിയ സ്ഥാപനങ്ങള്‍ എത്തിയതോടെ ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്രയടി ഓഫീസുകള്‍ക്കായി നല്‍കി. ഭാവിയില്‍ കൂടുതല്‍ കമ്പനികള്‍ സെന്ററിലെത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഗേറ്റ് ഡിസ്ട്രിക്ട് ഭാഗത്തായാണ് ഇവ നിലവില്‍ വരിക.