യമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Posted on: September 9, 2015 1:30 pm | Last updated: September 10, 2015 at 12:12 am
SHARE

yemen_0ന്യൂഡല്‍ഹി: യെമനില്‍ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇന്ത്യക്കാരുമായിപ്പോയ രണ്ട് ബോട്ടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഇതില്‍നിന്ന് 13 പേര്‍ രക്ഷപ്പെട്ടു. എന്നാല്‍ ഏഴുപേരെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഹദീദ തുറമുഖത്തിനടുത്ത് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സൈന്യം നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.