അമൃത് പദ്ധതി സിറ്റി മിഷന്‍ മാനേജ്‌മെന്റ് പ്രവര്‍ത്തനം തുടങ്ങി

Posted on: September 9, 2015 10:58 am | Last updated: September 9, 2015 at 10:58 am

പാലക്കാട്: കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ നഗരസഭയെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ശാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍ മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു.
കുടിവെള്ള പദ്ധതി, ഡ്രൈനിയേജ് സംവിധാനം, പൊതുപാര്‍ക്കുകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കി കൊണ്ട് മികച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സുസ്ഥിര വികസനം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് എം എല്‍ എ അറിയിച്ചു.
ഫുട് ഓവര്‍ ബ്രിഡജ്, കാല്‍നടപ്പാതകള്‍, സൈക്കിള്‍പാതകള്‍, മഴവെള്ള ചാല്‍നിര്‍മാണം തുടങ്ങി നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയില്‍ സിറ്റിമിഷന്‍മാനേജ് മെന്റ് പ്രവര്‍ത്തനംതുടങ്ങി.
വൈസ് ചെയര്‍പേഴ്‌സണ്‍ എം സഹീദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായമിനിബാബു, സജിത, കെ ഭവദാസ്, സാവിത്രി, സി കൃഷ്ണകുമാര്‍, പാര്‍ട്ടി ലീഡര്‍മാരായ ടി എ അബ്ദുള്‍ അസീസ്, കുമാരി, ടൗണ്‍പ്ലാനിംഗ്, ആര്‍ ടി ഒ, പി ഡബ്യൂഡി, ട്രാഫിക് പോലീസ്, നഗരസഭ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.