ഒമ്പതര ലക്ഷം രൂപയുമായി ശീട്ടുകളി സംഘം പിടിയില്‍

Posted on: September 8, 2015 7:07 pm | Last updated: September 8, 2015 at 8:10 pm
 ശീട്ടുകളി സംഘത്തില്‍ നിന്നും പിടികൂടിയ പണവുമായി ഷാഡോ പോലീസ് സംഘം.
                ശീട്ടുകളി സംഘത്തില്‍ നിന്നും പിടികൂടിയ പണവുമായി ഷാഡോ പോലീസ് സംഘം.

താമരശ്ശേരി: ഒമ്പതര ലക്ഷം രൂപയുമായി 12 അംഗ ശീട്ടുകൡസംഘത്തെ റൂറല്‍ എസ് പി. പി എച്് അഷ്‌റഫിന്റെ കീഴിലുള്ള ഷാഡോ പോലീസ് സംഘം പിടികൂടി. അമ്പലമുക്ക് പൂവറ എസ്റ്റേറ്റിലെ കെട്ടിടത്തില്‍ നിന്നാണ് കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള വന്‍കിട ശീട്ടുകളി സംഘം പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാഡോപോലീസ് പരിശോധക്കെത്തുകയും താമരശ്ശേരി എസ് ഐ. എന്‍ രാജേഷ് പ്രതികളെ അറസ്റ്റ് ചെയ്ത് പണവും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കോഴിക്കോട് ചെങ്ങോട്ട്കാവ് ചേലിയ ഒതവമ്മല്‍ പ്രകാശന്‍(42), മേപ്പയ്യൂര്‍ പടിക്കല്‍ അഷ്‌റഫ്(43), വടകര പുതുപ്പണം മുതിരക്കാലയില്‍ സുധീര്‍(42), പടനിലം ചാലില്‍ ജംഷാദ്(30), മാനന്തവാടി പയ്യംപള്ളി ചീരാംകുഴി ജോളി(55), നടുവണ്ണൂര്‍ മഠത്തില്‍ അബ്ദുല്‍ ഖാദര്‍(49), നന്‍മണ്ട മൂത്തന്‍കണ്ടി സെയ്ത്(46), കക്കട്ട് തയ്യില്‍ പ്രിയേഷ്(32), കോക്കല്ലൂര്‍ നമ്പിടിവീട്ടില്‍ ഹമീദ്(46), തിക്കോടി ആക്കംവീട്ടില്‍ സുരേന്ദ്രന്‍(49), ഉള്ള്യേരി നിപ്പാട്ടില്‍ മമ്മദ്(50), കണ്ണൂര്‍ പെരിങ്ങത്തൂര്‍ ഉട്ടലില്‍ മീത്തല്‍ റസാഖ്(49) എന്നിവരാണ് അറസ്റ്റിലായത്. ശീട്ടുകളിക്ക് ഉപയോഗിച്ച 939500 രൂപ ഇവരില്‍നിന്നും പിടിച്ചെടുത്തു.