ആര്‍ എസ് സി സാഹിത്യോത്സവുകള്‍ക്ക് തുടക്കമാവുന്നു: നാഷനല്‍ സാഹിത്യോത്സവ് ഷാര്‍ജയില്‍

Posted on: September 8, 2015 6:43 pm | Last updated: September 8, 2015 at 6:43 pm

ദുബൈ: മണലാരണ്യത്തിലെ മലയാളികള്‍ക്ക് സര്‍ഗാസ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ ഏഴാമത് സാഹിത്യോത്സവുകള്‍ക്കു അരങ്ങുണര്‍ന്നു.
സെപ്തംബര്‍ 18ന് യുഎഇ.യില്‍ യൂനിറ്റ് സാഹിത്യോത്സവുകള്‍ക്കു തുടക്കമാവും ഒക്ടോബര്‍ 15നു സെക്ടര്‍ സാഹിത്യോത്സവുകളും 25നു സോണ്‍ സാഹിത്യോത്സവുകളും പൂര്‍ത്തിയാകും. യുഎഇ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 20നു ഷാര്‍ജയില്‍ നടക്കും. ഉദ്ഘാടന, സമാപന വേദികളില്‍ ഗള്‍ഫിലെ സാംസ്‌കാരിക, സാമൂഹിക പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ പങ്കെടുക്കും.

ആസ്വാദനങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സര്‍ഗ പ്രതിഭാത്വങ്ങള്‍ക്ക് രംഗാവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നതെന്ന് നാഷണല്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.നാഷനല്‍ സാഹിത്യോത്സവിന്റെ ബ്രോഷര്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം ബനിയാസ് സ്‌പൈക്ക് എം.ഡി അബ്ദുറഹ്മാന്‍ ഹാജി കുറ്റൂരിന് നല്‍കി പ്രകാശനം ചെയ്തു.

നാഷനല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണവും പ്രചരണോല്‍ഘാടനവും ഈ മാസം 11ന് വൈകീട്ട് ഏഴ് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും സാമുഹിക സാംസ്‌കാരിക വ്യവസായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.