കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധി തുടരും

Posted on: September 8, 2015 6:22 pm | Last updated: September 9, 2015 at 6:19 pm

sonia gandiന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു സോണിയ ഗാന്ധി ഒരു വര്‍ഷംകൂടി തുടരും. സോണിയയുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. പാര്‍ട്ടി പദവികളില്‍ പട്ടികജാതി-വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം സംവരണം ഏര്‍പ്പെടുത്താനും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി.