മുംബൈയില്‍ നാല് ദിവസത്തേക്ക് ഇറച്ചിയും മീനും നിരോധിച്ചു

Posted on: September 8, 2015 12:56 pm | Last updated: September 9, 2015 at 6:19 pm

chicken-shopമുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ ബീഫ് നിരോധത്തിന് പിന്നാലെ മുംബൈ കോര്‍പ്പറേഷനില്‍ നാല് ദിവസത്തേക്ക് എല്ലാ തരം ഇറച്ചിയും മീനും നിരോധിച്ചു. ജൈനമത വിശ്വാസികളുടെ ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. സെപ്റ്റംബര്‍ 10,13,17,18 തിയതികളിലാണ് നിരോധനം.
ഉപവാസ ദിവസങ്ങളില്‍ മാംസാഹാരത്തിന് നിരോധം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരോധനത്തിനെതിരെ ശിവസേന രംഗത്തെത്തി. കോര്‍പ്പറേഷനോ ഏതെങ്കിലും സമുദായമോ അല്ല ജനങ്ങള്‍ എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ശിവസേന വ്യക്തമാക്കി. നിരോധത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന താനെയിലെ മീര- ഭയാന്ദര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ജൈന ഉത്സവം നടക്കുന്ന ദിവസങ്ങളിള്‍ മാംസാഹാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ  അര്‍ണബ് ഗോസ്വാമിക്കെതിരെ കുരുക്ക് മുറുക്കി മഹാരാഷ്ട്ര