Connect with us

Kerala

പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ആര്‍എസ്എസ് -പൊലീസ് ബന്ധത്തിന് തെളിവ്: പിണറായി

Published

|

Last Updated

കോഴിക്കോട്: തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ അറസ്റ്റ് ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ചത് ആര്‍എസ്എസും പൊലീസും തമ്മിലുള്ള ബന്ധത്തിന് തെളിവാണെന്ന് സിപിഐഎം പി ബി അംഗം പിണറായി വിജയന്‍. നാട്ടില്‍ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പ്രതിമ തകര്‍ക്കല്‍. അക്രമികളെ പിടികൂടി ജയിലിലടക്കുന്നതിന് പകരം പൊലീസും ആര്‍എസ്എസും ഒത്തുകളിക്കുകയാണെന്നും പിണറായി ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് പിണറായിയുടെ പ്രതികരണം.

കണ്ണൂരില്‍ ആര്‍എസ്എസും പൊസീലും ഒത്തുകളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. അതേസമയം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സിപിഎം പേരുനല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയതെന്നും ബിജെപി ആരോപിച്ചു.
പ്രതിമ തകര്‍ത്തത് ആര്‍എസ്എസ്‌കാരാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ആര്‍എസ്എസിനെതിരെ പ്രസ്താവനയിറക്കാന്‍ വെള്ളാപ്പള്ളി നടേശന് ധൈര്യമുണ്ടോയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചോദിച്ചു.

Latest