കരിപ്പൂര്‍ വിമാനത്താവളം: കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറവും സത്യഗ്രഹം നടത്തും

Posted on: September 7, 2015 10:14 am | Last updated: September 7, 2015 at 10:14 am
SHARE

KARIPPUR AIRPORTകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ എട്ടിന് രാവിലെ 11ന് മാനാഞ്ചിറ മൈതാനിയില്‍ സത്യഗ്രഹം നടത്തും.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ തകര്‍ന്ന റണ്‍വേയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ജോലി ഉടനെ ആരംഭിക്കുക, കരിപ്പൂരിന്റെ നിലവിലുള്ള സാഹചര്യത്തില്‍ സര്‍വീസ് ചെയ്യാന്‍ പറ്റുന്ന ചെറുവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കുക, ഹജ്ജ് ക്യാമ്പ ്കരിപ്പൂരില്‍ നിന്ന് മാറ്റി നെടുമ്പാശ്ശേരിയില്‍ സ്ഥാപിക്കാനുള്ള നീക്കം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം. പി വി അബ്ദുല്‍ വഹാബ് എം പി സമരം ഉദ്ഘാടനം ചെയ്യും. മന്ത്രി എം കെ മുനീര്‍, എളമരം കരീം എം എല്‍ എ, ശ്രീധരന്‍പിള്ള സംബന്ധിക്കും.