നാല് വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Posted on: September 6, 2015 11:36 am | Last updated: September 8, 2015 at 12:15 am

CHILD RAPE NEWകോട്ടയം: കോട്ടയത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മള്ളുശേരി സ്വദേശി ജോയി എന്നു വിളിക്കുന്ന എഡ്ഡ്വേര്‍ഡാണ് പിടിയിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേ്ക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടി ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവരങ്ങള്‍ തിരിക്കിയപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് സി ഐ എ ജെ തോമസിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു