ലൈറ്റ് മെട്രോ: വേഗത്തിലാക്കാന്‍ എട്ടിന നിര്‍ദേശങ്ങളുമായി ഇ ശ്രീധരന്‍

Posted on: September 5, 2015 8:46 pm | Last updated: September 6, 2015 at 12:04 am

sreedharan_883047eതിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി വേഗത്തിലാക്കാന്‍ ഇ ശ്രീധരന്‍ സര്‍ക്കാറിന് എട്ടിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. കേന്ദ്രത്തിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരുന്നാല്‍ പദ്ധതി രണ്ടുവര്‍ഷം വൈകുമെന്നും അതിനാല്‍ തത്വത്തിലുള്ള അനുമതി വാങ്ങി പദ്ധതി തുടങ്ങണമെന്നാണ് പ്രധാന നിര്‍ദേശം. പദ്ധതിക്കായി കേന്ദ്രത്തിന് അയച്ച കത്ത് അവ്യക്തമായതിനാല്‍ വിശദമായ പുതിയ കത്ത് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.