Connect with us

Education

കാലിക്കറ്റ്, കേരള സര്‍വകലാശാലകളുടെ വിദൂര കോഴ്‌സുകള്‍ യു ജി സി റദ്ദാക്കി

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ്, കേരള സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള അംഗീകാരം യു ജി സി റദ്ദാക്കി. ഇത് സംബന്ധിച്ച വിവരം യു ജി സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015-16 വര്‍ഷത്തേക്കുള്ള അംഗീകാരം പിന്‍വലിക്കുന്നതായാണ് യു ജി സി വെബ്‌സൈറ്റില്‍ പറയുന്നത്. യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് കോഴ്‌സുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് യു ജി സി വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്.

ഈ മാസം ഒന്നുമുതല്‍ കാലിക്കറ്റ് സര്‍വകലാശാലയുടേയും, കഴിഞ്ഞ ജൂലൈ 15 മുതല്‍ കേരള സര്‍വകലാശാലയുടേയും അംഗീകാരം റദ്ദുചെയ്തതായാണ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രവേശനം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ എത്തിയിരിക്കുന്ന ഈ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് യു ജി സി തീരുമാനമെന്നും അംഗീകാരം നിലനിര്‍ത്തുന്നത് സംബന്ധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ പറഞ്ഞു.

Latest