ന്യൂമാന്‍ കോളേജ് അക്രമം: കെ എസ് യു ജില്ലാ പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

Posted on: September 5, 2015 12:59 pm | Last updated: September 6, 2015 at 12:04 am
SHARE

ksu1തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലിനേയും പോലീസിനേയും കയ്യേറ്റം ചെയ്ത കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് ആണ് ഇക്കാര്യമറിയിച്ചത്.

കെ എസ് യു വെള്ളിയാഴ്ച്ച നടത്തിയ പഠിപ്പ് മുടക്ക് സമരവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. അതേസമയം പോലീസിനെ കയ്യേറ്റം ചെയ്ത കെ എസ് യു പ്രവര്‍ത്തകരെ കാര്യമായ നടപടിയെടുക്കാതെ വിട്ടയച്ചതായും ആരോപണമുണ്ട്.