തിരഞ്ഞെടുപ്പ് നേരിടാന്‍ ലീഗ് ഒരുക്കമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

Posted on: September 4, 2015 8:51 pm | Last updated: September 5, 2015 at 12:20 am

basheerമലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും നേരിടാന്‍ ലീഗ് തയ്യാറാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. 2010ലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാലും ലീഗിന് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബി ജെ പിയുടെ വളര്‍ച്ച തടയാന്‍ ലീഗ് ആവുന്നതെല്ലാം ചെയ്യുമെന്നും ഇ ടി പറഞ്ഞു.

ALSO READ  വെൽഫെയർ പാർട്ടി ബന്ധം: പിന്നോട്ടടിച്ച് ലീഗ്