ഖത്തറില്‍ കനത്ത കാറ്റിനു സാധ്യത

Posted on: September 3, 2015 5:02 am | Last updated: September 3, 2015 at 4:02 pm

ദോഹ: രാജ്യത്ത് ചില പ്രദേശങ്ങളില്‍ ശനിയാഴ്ച വരെ കനത്ത കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചക്കു ശേഷമാണ് തീരപ്രദേശങ്ങളില്‍ കാറ്റുവീശുക. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച രണ്ടു കിലോമീറ്ററില്‍ താഴെയായി കുറയാന്‍ സാധ്യതയുണ്ടെന്നും പുറത്തിറങ്ങുന്നവരും വാഹനോടിക്കുന്നവരും ശ്രദ്ധിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കി. വെള്ളിയാഴ്ചയാണ് 12 മുതല്‍ 20 വരെ നോട്ടിക് വേഗതയുള്ള കാറ്റിനു സാധ്യത. തീരപ്രദേശങ്ങളില്‍ ഇത് 25 വരെ ആകാം. കടലിലും കാറ്റുണ്ടാകുന്നതിനാല്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ ശ്രദ്ധിക്കണം. കടലില്‍ 30 നോട്ടിക് മൈല്‍ വരെയാകും കാറ്റിന്റെ വേഗത. കാറ്റു വീശുന്നത് അന്തരീക്ഷ ഈര്‍പ്പം ഉയരാനും ഇടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.