Connect with us

Gulf

ഖത്തറില്‍ മാപ്പിളപ്പാട്ടു മത്സരം

Published

|

Last Updated

ദോഹ: മാപ്പിളപ്പാട്ട് രംഗത്തെ 20 ജനപ്രിയ ഗായകരെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ രണ്ടിന് മലപ്പുറം ജില്ല മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ (മംവാഖ്) ദോഹയില്‍ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും. പാട്ട് മഹോത്സവം തലമുറകള്‍ സംഗമിക്കുന്ന ഇശല്‍ രാവ് എന്ന പേരിലാണ് മത്സരം. പരിപാടിയില്‍ മാപ്പിളപ്പാട്ടു രംഗത്തെ എട്ടു പ്രതിഭകളെ ആദരിക്കും. അല്‍ അറബി വോളിബാള്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി.
വിളയില്‍ ഫസീല, ഐ പി സിദ്ദീഖ്, താജുദ്ദീന്‍ വടകര, ആര്യ മോഹന്‍ദാസ് എന്നിവര്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഫിറോസ് ബാബു, എം എ ഗഫൂര്‍, ഫാരിഷ ഹുസൈന്‍, റിനു റസാഖ് (മലപ്പുറം), മുഹമ്മദലി കണ്ണൂര്‍, നിസാം തളിപ്പറമ്പ്, ബെന്‍സീറ, സനിത (കണ്ണൂര്‍), അശ്‌റഫ് പയ്യന്നൂര്‍, കുഞ്ഞുഭായ്, ഫാത്തിമ തൃക്കരിപ്പൂര്‍, നസീബ (കാസര്‍ഗോഡ്), യൂസുഫ് കാരക്കാട്, ഷമീര്‍ ചാവക്കാട്, ഫാരിഷ, റിജിയ (മിഡില്‍ സോണ്‍) എന്നിവരാണ് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുക. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളെ പ്രതിനിധീകരിച്ചാണ് മിഡില്‍ സോണ്‍ രൂപീകരിച്ചത്.
വി എം കുട്ടി, മൂസ എരഞ്ഞോളി, ഒ എം കരുവാരക്കുണ്ട്, റംലാ ബീഗം, സിബല്ല സദാനന്ദന്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ബാപ്പു വെള്ളിപ്പറമ്പ്, ഫൈസല്‍ എളേറ്റില്‍ എന്നിവരെയാണ് ആദരിക്കുക.