കഴുത്തറുക്കുന്ന വിമാനക്കൂലി; ഭക്ഷണത്തില്‍ കുടല്‍ അറുക്കുന്ന കുപ്പിച്ചില്ല്

Posted on: September 2, 2015 7:51 pm | Last updated: September 2, 2015 at 7:51 pm
SHARE
11225261_909724872441193_1495977100064124492_n (1)
വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നു ലഭിച്ച കുപ്പിച്ചില്ല്

അബുദാബി: കഴുത്ത് അറുക്കുന്ന കൂലി നല്‍കി വിമാനത്തില്‍ യാത്ര ചെയ്തയാള്‍ക്ക് ലഭിച്ച ഭക്ഷണത്തില്‍ കുപ്പിച്ചില്ല്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് യാത്ര ചെയ്ത ചാവക്കാട് സ്വദേശി മാടമ്പി സുനിലിനാണ് കുപ്പിച്ചില്ല് ലഭിച്ചത്. പച്ചക്കറി ബിരിയാണിയിലാണിത്. കുടുംബ സമേതം അബുദാബിയില്‍ താമസിക്കുന്ന സുനില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ നാട്ടില്‍പോയതായിരുന്നു. രണ്ടാമത്തെ മകള്‍ക്ക് ലഭിച്ച ഭക്ഷണത്തിലാണ് കുപ്പിച്ചില്ല് കണ്ടത്.
ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരള ഗള്‍ഫ് സെക്ടറില്‍ വിമാനക്കമ്പനികള്‍ മത്സരിച്ച് ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് ഈടാക്കിയിട്ടും സുരക്ഷിതമായ ഭക്ഷണം പോലും നല്‍കുവാന്‍ വിമാനക്കമ്പനികള്‍ക്ക് കഴിയുന്നില്ലെന്ന് സുനില്‍ പരാതിപ്പെട്ടു.
ഭക്ഷണത്തിലുണ്ടായ ഗ്ലാസ് കഷ്ണം വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ജീവനക്കാര്‍ കൈമലര്‍ത്തുകയാണുണ്ടായതെന്ന് മാടമ്പി സുനില്‍ പറഞ്ഞു.