കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബേറ്

Posted on: September 2, 2015 6:59 pm | Last updated: September 3, 2015 at 9:55 am

bombകണ്ണൂര്‍: പിണറായി വെണ്ടുട്ടായി പുത്തന്‍കണ്ടത്തെ സിപിഎം നിയന്ത്രണത്തിലുള്ള എകെജി വായനശാലയ്ക്ക് നേരെ അക്രമികള്‍ ബോംബെറിഞ്ഞു. കാറിലെത്തിയ സംഘമാണ് വായനശാല ആക്രമിച്ചത്. ബോംബേറില്‍ കെട്ടിടത്തിനു ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ദിവസങ്ങളായി കണ്ണൂരില്‍ തുടരുന്ന സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.