വിലക്കുറവുള്ള കാവസാക്കി മോഡല്‍ ഇന്ത്യയിലേയ്ക്ക്‌

Posted on: September 2, 2015 11:47 am | Last updated: September 2, 2015 at 11:47 am

kavasaki2മുംബൈ; കാവസാക്കിയുടെ രണ്ട് സിലിണ്ടര്‍ , നാല് സിലിണ്ടര്‍ എന്‍ജിനുള്ള പെര്‍ഫോമന്‍സ് ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ട്. ഇപ്പോഴിതാ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുള്ള പുതിയ സ്ട്രീറ്റ്‌ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് ജാപ്പനീസ് കമ്പനി. സെഡ് 250 എസ്എല്‍ എന്ന പുതിയ മോഡല്‍ നവംബറിലാണ് വിപണിയിലെത്തുക.

കാവസാക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡലായ സെഡ് 250 എസ്എല്ലിന് 1.50 ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലായിരിക്കും വില. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250 ആര്‍ മോഡലുകളോടാണ് പുതിയ കാവസാക്കി ബൈക്ക് എതിരിടുക.
പുതിയ മോഡലിന്റെ 249 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്‌ട്രോക്ക് , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 28 ബിഎച്ച്പി കരുത്ത് പ്രതീക്ഷിക്കുന്നു. നിലവില്‍ വില്‍പ്പനയ്ക്കുള്ള രണ്ട് സിലിണ്ടര്‍ എന്‍ജിനുള്ള സെഡ് 250 നെക്കാള്‍ 20 കിലോഗ്രാം ഭാരക്കുറവാണ് പുതിയ മോഡലിന്. എബിഎസ് ഉള്ളതിന് 150 കിലോഗ്രാമും എബിഎസ് ഇല്ലാത്തതിന് 148 കിലോഗ്രാമും ആണ് ഭാരം. ബജാജ് ഓട്ടോയുമായി സഹകരിച്ച് തദ്ദേശീയമായി ബൈക്ക് നിര്‍മിക്കാനാണ് കാവസാക്കിയുടെ പദ്ധതി. എന്‍ജിന്‍ , ഗീയര്‍ബോക്‌സ് , ഫ്രെയിം എന്നിവ തായ്!ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്യും.