സംഘര്‍ഷം: കാഞ്ഞങ്ങാട്ട് ഗുണ്ടാ ആക്ട് നടപ്പിലാക്കാന്‍ പോലീസ് ആലോചിക്കുന്നു

Posted on: September 2, 2015 3:33 am | Last updated: September 1, 2015 at 7:54 pm

കാഞ്ഞങ്ങാട്: കൊളവയല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് പ്രതികള്‍ക്കെതിരെ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ ആലോചിക്കുന്നു.
കൊളവയല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ അഞ്ച് കേസുകളിലും പ്രതികളായ പലരും ഇതിന് മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വ്യക്തമായതോടെയാണ് ഇവരെ ജയിലിലടക്കാന്‍ കാപ്പ (ഗുണ്ടാ ആക്ട്) പ്രയോഗിക്കാന്‍ പോലീസ് തീരുമാനമെടുത്തത്. കൊളവയല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും സിപിഎം പ്രവര്‍ത്തകന്‍ സുര്‍ജിത് പ്രതിയാണ്.
സിഐടിയു നേതാവിന്റെ മകന്‍ കൂടിയായ സുര്‍ജിത് നേരത്തെയും ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അതുകൊണ്ട് തന്നെ സുര്‍ജിത് ഉള്‍പ്പെടെയുള്ള ചിലരെ കാപ്പ നിയമത്തിലുള്‍പ്പെടുത്താനാണ് പോലീസിന്റെ നീക്കം.
അഞ്ച് കേസുകളിലെയും പ്രതികളുടെ പൂര്‍വ ചരിത്രം തിരഞ്ഞുവരികയാണ് പോലീസ്. മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.