അറബിക് സര്‍വകലാശാല; ചീഫ് സെക്രട്ടറിയുടെ സമീപനം ധിക്കാരമെന്ന് എസ് വൈ എസ്‌

Posted on: September 1, 2015 12:04 pm | Last updated: September 1, 2015 at 12:04 pm

മലപ്പുറം: അറബിക് സര്‍വകലാശാലക്കെതിരെ വര്‍ഗീയത ആരോപിച്ച് തടസം സൃഷ്ടിക്കുന്ന ചീഫ് സെക്രട്ടറിയുടെ സമീപനം ധിക്കാരമാണെന്ന് എസ് വൈ എസ് ജില്ലാകമ്മിറ്റി പ്രസ്താവിച്ചു.
കേരളത്തിന്റെ വളര്‍ച്ചക്കും കൂടുതല്‍ നിക്ഷേപത്തിനും തൊഴില്‍ സാധ്യതകള്‍ക്കും കാരണമാകുന്ന സര്‍വകലാശാല സ്ഥാപിക്കണമെന്നത് പൊതു ആവശ്യമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തരം കുതന്ത്രങ്ങളുമായി വരുന്ന ഉദ്യോഗസ്ഥ ലോബികളെ നിലക്ക് നിര്‍ത്താന്‍ ഭരണ നേതൃത്വം ആര്‍ജ്ജവം കാണിക്കണം. സര്‍ക്കാരിന്റെ നയനിലപാടുകള്‍ തീരുമാനിക്കുന്നത് കേവലം ഉദ്യോഗസ്ഥരാകുന്നത് ഒരു നിലക്കും അംഗീകരിക്കാനാകില്ല. അതിര്‍ വരമ്പുകളില്ലാതെ എല്ലാ ഭാഷകളും പഠിക്കാനുള്ള ഉന്നത സൗകര്യങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പ്രസിഡന്റ് പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദ് ഇബ്‌റാഹീം, കെ പി ജമാല്‍ കരുളായി, അലവി സഖാഫി കൊളത്തൂര്‍ സംബന്ധിച്ചു.