ജി സുധാകരന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് വി എസ്

Posted on: August 24, 2015 6:28 pm | Last updated: August 25, 2015 at 12:19 am
SHARE

vsആലപ്പുഴ: തന്റെ പൂര്‍വ്വ വിദ്യാലയത്തില്‍ നടന്ന ചടങ്ങിലേക്ക് ജി സുധാകരന്‍ എം എല്‍ എ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ജി സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വി എസ്.

എം എല്‍ എ ഫണ്ടുപയോഗിച്ച് ജി സുധാകരന്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വി എസ് എത്തിയിരുന്നില്ല. താന്‍ ക്ഷണിച്ചിരുന്നെങ്കിലും വി എസ് നിരസിക്കുകയായിരുന്നു എന്നാണ് സുധാകരന്‍ പറഞ്ഞത്. വി എസിന്റെ കെയര്‍ ഓഫീലല്ല താന്‍ പാര്‍ട്ടിയിലെത്തിയതെന്നും വി എസിന്റെ അടുത്ത് കൊതിയും നുണയുമായും ഏഷണിയും പറയാന്‍ താന്‍ പോയിട്ടില്ലെന്നും സുധാകരന്‍ രാവിലെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here