വിജയികള്‍ ഒരിക്കലും ചതിക്കില്ല

Posted on: August 24, 2015 6:00 am | Last updated: August 23, 2015 at 10:27 pm
SHARE

 

ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി അമേരിക്കയിലെ ഏറ്റവും ധനികരിലൊരാളായി ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംപിടിച്ച ജോണ്‍ ഹണ്‍ട്‌സ്മാന്‍ എഴുതിയ പുസ്തകമാണ് ‘വിന്നേഴ്‌സ് നെവര്‍ ചീറ്റ്’ (ണശിിലൃ െില്‌ലൃ രവലമ)േ വിജയികള്‍ ഒരിക്കലും ചതിക്കില്ല. കുറുക്കുവഴികള്‍ സ്വീകരിക്കാതെ, ധാര്‍മ്മികമായ രീതിയില്‍ ബിസിനസ്സ് നടത്താനാവില്ലെന്ന് ചിന്തിക്കുന്നവര്‍ വായിക്കേണ്ട പുസ്തകമാണിത്. അഴിമതി, നുണപറയല്‍, ചതി, കാപട്യം എന്നിവ ചെയ്താലേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ എന്നാണ് ചിലരുടെ ചിന്ത. എല്ലാവരും ഇതൊക്കെയാണ് ചെയ്യുന്നതെന്നും ഇക്കൂട്ടര്‍ പറയും. ഇങ്ങനെ ചെയ്യുന്നവര്‍ അധാര്‍മ്മികരും അധികാരഭ്രാന്തന്മാരും ആര്‍ത്തിയുടെ സംസ്‌കാരമുള്ളവരും ധാര്‍ഷ്ട്യക്കാരുമാണ്. എന്തുവിലകൊടുത്തും വിജയിക്കുക എന്ന് ചിന്തിക്കുന്നവരാണിവര്‍. ഏതുമാര്‍ഗ്ഗമുപയോഗിച്ചും നേടുന്ന വിജയവും സമൃദ്ധിയും താത്കാലികമാണ്. ദുരന്തങ്ങളിലേക്ക് ഇക്കൂട്ടര്‍ കൂപ്പുകുത്തിവീഴും.
മഹാത്മാഗാന്ധി പറഞ്ഞ ഏഴു പാപങ്ങളില്‍ നാലാമത്തേത് ”സന്മാര്‍ഗ്ഗബോധമില്ലാത്ത വാണിജ്യം” (ആൗശെില ൈംശവേീൗ േലവേശര)െ എന്നതാണ്. കൃത്രിമമായ കണക്കുപുസ്തകങ്ങളും തെറ്റ് കണ്ടില്ലെന്ന് നടിക്കുന്ന ഓഡിറ്റര്‍മാരും വ്യാപകമായ അഴിമതിയും കാപട്യവും ധാര്‍മ്മിക വിട്ടുവീഴ്ചകളും ഭാവിയില്‍ ബിസിനസ്സിനെയും വ്യക്തിജീവിതത്തേയും കുളംതോണ്ടിക്കും. നീതിയുക്തമായും അന്തസോടെയും നടത്തുന്ന വ്യാപാരമാണ് പുരോഗതിയും അഭിവൃദ്ധിയും നല്കുക. മൂല്യങ്ങള്‍ ബലികഴിച്ചാല്‍ പിന്നെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയില്ല. വിശ്വാസ്യതയാണ് ബിസിനസ്സിലും ജീവിതത്തിലും വിജയം കൊണ്ടുവരുന്നത്. നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുമ്പോള്‍ തിരസ്‌കരണവും തിരിച്ചടിയും താത്ക്കാലികമായി ഉണ്ടായേക്കാം. പക്ഷെ, ആത്യന്തികമയ വിജയം ഉറപ്പാണ്.
നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യത്തെ ഒഴിവാക്കാന്‍ നിരന്തരം പരിശ്രമിക്കണം. എന്തുനഷ്ടം സംഭവിച്ചാലും ‘ശരി’ എന്ന് മന:സാക്ഷി വിധിക്കുന്ന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കണം. സത്യസന്ധതയോടെ ധാര്‍മ്മിക ബോധത്തോടെ നീങ്ങുമ്പോഴാണ് വിശ്വാസ്യത ജനിക്കുന്നത്. വിശ്വാസ്യതയാണ് വിജയത്തിനാധാരം. വ്യക്തിപരവും മാനസികവും വൈകാരികവുമായ തലങ്ങളില്‍ നീതി ബോധത്തോടെയും ധാര്‍മ്മിക പക്വതയോടെയും പെരുമാറാനും തീരുമാനങ്ങളെടുക്കുവാനും സംഘര്‍ഷങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കുമൊക്കെ ഉപരിയായി നഷ്ടങ്ങള്‍ സഹിച്ചും ബോധ്യങ്ങള്‍ക്കായി നിലകൊള്ളുമ്പോഴാണ് ഒരാള്‍ ആത്യന്തികമായി വിജയിക്കുന്നത്. ലാഭനഷ്ടങ്ങളുടെ കണക്കുകളോ, പ്രലോഭനമോ, ഭയമോ അല്ല, മറിച്ച് നാം എല്ലായിപ്പോഴും നിലകൊള്ളാനും ഉയര്‍ത്തിപ്പിടിക്കാനും ആഗ്രഹിക്കുന്ന മൂല്യങ്ങളാണ് നമ്മുടെ നിലപാടുകളിലെ സ്വാധീന ഘടകമാവേണ്ടത്. ഗുരുനാനാക്ക് പറയുന്നു; ‘സത്യമേതിലും മീതേ… സത്യനിഷ്ഠയിലും മീതേ നിലകൊള്ളുക’. സത്യസന്ധതയാണ് ഏറ്റവും നല്ല നയം.
സ്പഷ്ടമായ ഉള്‍ക്കാഴ്ചയും ആന്തരികമായ മന:സമാധാനവുമാണ് യഥാര്‍ത്ഥ സന്തോഷം. കള്ളവും ചതിയും മന:സമാധാനം നിരന്തരം നഷ്ടപ്പെടുത്തും. കള്ളം പറയരുത് എന്നത് ഒരു തത്വമാണ്. ചതി മനുഷ്യന്‍ ഒരിക്കലും പൊറുക്കാത്തതിന്മയാണ്. ജീവിതത്തില്‍ അനുഷ്ഠിക്കേണ്ട സന്മാര്‍ഗ്ഗ തത്വങ്ങള്‍ പ്രയോഗികമാക്കുമ്പോള്‍ നമ്മള്‍ മാതൃകാ വ്യക്തികളായി മാറും. ജീവിതമാതൃകകളില്‍ നിന്ന് പുറപ്പെടുന്ന ചൈതന്യധാരയുണ്ട്. അത് മറ്റുള്ളവരിലും നന്മയുടെ അനുരണനങ്ങള്‍ സൃഷ്ടിക്കും. ആരാണ് ധനികനെന്ന് ചോദിച്ചപ്പോള്‍ എപ്പിക്‌റ്റെറ്റസ് പറഞ്ഞതിങ്ങനെയാണ്. ‘സംതൃപ്തനായ മനുഷ്യന്‍ ആരോണോ അയാള്‍’. കാപട്യവും ചതിയും ഒരിക്കലും സംതൃപ്തി നല്‍കില്ല. കര്‍മ്മങ്ങള്‍ക്കെല്ലാം ഫലമുണ്ട്. നന്മ ചെയ്താല്‍ നന്മയാണ് ഫലം. തിന്മ ചെയ്താല്‍ തിന്മയും. വിതക്കുന്നതേ കൊയ്യാനാകൂ. നന്മ വിതച്ചാലേ നന്മ കൊയ്യാനാകൂ. കര്‍മ്മം നന്നാകുമ്പോഴാണ് കാലം നന്നാകുന്നത്. സത്കര്‍മ്മികളാണ് സജ്ജനങ്ങള്‍. സത്കര്‍മ്മങ്ങളിലൂടെ സജ്ജനങ്ങളാകുക. (9847034600)