Connect with us

Ongoing News

ഊര്‍ജ സംരക്ഷണ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ സംരക്ഷണ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. ആറ് വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.
വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍-വന്‍കിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 1000 ടണ്‍ എണ്ണക്ക് മുകളിലോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റു ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍-വന്‍കിട-ഇടത്തരം വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 150 മുതല്‍ 1000 ടണ്‍ എണ്ണക്ക് തുല്യമായ വൈദ്യുതിയോ മറ്റു ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍-ചെറുകിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ വര്‍ഷത്തില്‍ 150 ടണ്‍ എണ്ണക്ക് താഴെയോ, തത്തുല്ല്യമായ വൈദ്യുതിയോ മറ്റു ഇന്ധനങ്ങളോ ഉപയോഗിക്കുന്നവര്‍, കെട്ടിടങ്ങള്‍-ഊര്‍ജ സംരക്ഷണ പദ്ധതികള്‍-പരിപാടികള്‍ നടപ്പിലാക്കിയ പൊതു-വാണിജ്യ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവ, വ്യക്തികള്‍ -ഊര്‍ജ്ജസംരക്ഷണ പ്രോത്സാഹകര്‍, ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ നൂതന ആശയങ്ങള്‍ പ്രചരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വ്യക്തികള്‍, സംഘടനകളും സ്ഥാപനങ്ങളും -തദ്ദേശസ്ഥാപനങ്ങള്‍,സര്‍ക്കാരിതര സംഘടനകള്‍, ഗവേഷണവും നൂതനാശയങ്ങളും വികസിപ്പിക്കുന്ന സംഘടനകള്‍, ബി ഇ ഇ സ്റ്റാര്‍ ലേബലുകളുള്ള ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍, വിവിധ റേറ്റിംഗുകളുള്ള കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്നവര്‍, നിര്‍മ്മിക്കുന്നവര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍.
2014-15 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷാഫോറം തിരുവനന്തപുരം ശ്രീകാര്യത്തുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും നേരിട്ടോ തപാലിലോ ലഭിക്കും.

Latest