പട്ടയം മലയോര കര്‍ഷകരുടെ അവകാശമെന്ന് മുഖ്യമന്ത്രി

Posted on: August 5, 2015 7:21 pm | Last updated: August 5, 2015 at 10:32 pm
SHARE

oommenchandiതിരുവനന്തപുരം: മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റുപറ്റിയപ്പോള്‍ തിരുത്തിയെന്നും എല്ലാം റവന്യൂമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കയ്യേറ്റക്കാരെ സഹായിക്കും വിധം ഭൂമിപതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം ആരു നല്‍കിയെന്നു വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. 2005 വരെ കൈവശത്തിലിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കാനുള്ള തീരുമാനം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.