ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബി സി സി ഐ

Posted on: August 2, 2015 4:45 pm | Last updated: August 2, 2015 at 4:45 pm
SHARE

anurag takur

ന്യൂഡല്‍ഹി: മലയാളി താരം ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. സി എന്‍ എന്‍ ഐ ബി എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോടതി കുറ്റവിമുക്തരാക്കിയെങ്കില്‍ ഇവര്‍ക്കെതിരായ ബി സി സി ഐ നടപടി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ ജൂലായ് 25നാണ് ഡല്‍ഹിയിലെ സാകേത് കോടതി കുറ്റവിമുക്തരാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here