ഇറാന്‍ ബോട്ട് കേസ്: എന്‍ഐഎ ഏറ്റെടുത്തു

Posted on: July 31, 2015 9:48 pm | Last updated: August 1, 2015 at 12:51 am

ന്യൂഡല്‍ഹി: വിഴിഞ്ഞം തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇറാന്‍ ബോട്ട് കണ്ടെത്തിയ കേസ് ദേശീയ സുരക്ഷാ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തു. ബോട്ടിലുണ്ടായിരുന്ന 12 ഇറാന്‍ പൗരന്‍മാര്‍ക്കെതിരേയും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട്്് കേരള പോലീസിന്റെ കൈവശമുള്ള തെളിവുകള്‍ തങ്ങള്‍ക്കു കൈമാറണമെന്നാവശ്യപ്പെട്ടു എന്‍ഐഎ കേരള പോലീസിനു കത്തു നല്‍കും. ബോട്ടിലുണ്ടായിരുന്നവര്‍ രാജ്യാന്തര ലഹരികടത്തു സംഘത്തിലുള്‍പ്പെട്ടവരായിരുന്നുവെന്ന്്് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.